അഞ്ചാലുംമൂട് (കൊല്ലം): കുടുംബപ്രശ്നം സംബന്ധിച്ച പരാതി പരിഹരിച്ച് പുറത്തിറങ്ങിയവർ തമ്മിൽ സ്റ്റേഷൻവളപ്പിൽ െെകയാങ്കളി. തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കടിച്ചുപരിക്കേൽപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. കടവൂർ താവിട്ടുവീട്ടിൽ ദേവിക (19), മുരുന്തൽ സനിൽഭവനിൽ സനൽകുമാർ (19) എന്നിവർ തമ്മിലുണ്ടായ പ്രശ്നത്തെത്തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം പരിഹരിച്ചു.
തുടർന്ന് സ്റ്റേഷനു പുറത്തേക്കിറങ്ങിയപ്പോൾ സനൽകുമാർ ദേവികയെ െെകയേറ്റം ചെയ്തു. ഇതുകണ്ട ദേവികയുടെ അച്ഛൻ ഗോപകുമാർ (46) സനൽകുമാറിനെ മർദിച്ചു. സിവിൽ പോലീസ് ഓഫീസർ ബിജു റോബർട്ട് (43) ഓടിയെത്തി തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ ദേവിക െെകയിൽ കടിച്ചു മുറിവേൽപ്പിക്കുകയും ഗോപകുമാർ യൂണിഫോമിന്റെ പോക്കറ്റിൽ പിടിച്ചുവലിച്ച് ബട്ടൻസ് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ദേവിക റോഡിലിറങ്ങി ബഹളമുണ്ടാക്കി ഗതാഗതതടസ്സം സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ഗോപകുമാറിനെ അപ്പോൾതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജു റോബർട്ടും സനൽകുമാറും അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സനൽകുമാറിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കടിച്ചുപരിക്കേൽപ്പിച്ചതിനും ഗോപികയുടെ പേരിൽ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഗോപകുമാറിനെ റിമാൻഡ് ചെയ്തു.
Content Highlights: Clash broke out between parties outside Anchalummoodu police station after a family dispute settlement., A civil police officer was bitten and injured while trying to stop the fight., The father of one of the involved individuals was arrested and remanded after being booked for obstructing duty.
Published: 16 Nov 2026, 08:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented