ആലുവ: സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല.

To advertise here,

ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ അസ്സീസി കവലയിലെ 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.45-നാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സമയത്താണ് 30 വയസ്സ് തോന്നിക്കുന്നയാൾ എത്തിയത്.

ബൈക്ക് വാങ്ങാനെത്തിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സ്ഥാപനത്തിന്റെ പാർട്ണർ അശോകപുരം സ്വദേശി ഫൈസൽ ഇയാളെ വാഹനങ്ങൾ കാണിച്ചുകൊടുത്തു. പിന്നീട് ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ കെ.എൽ. 35 കെ 8354 നമ്പർ ബൈക്ക് ഓടിക്കാനെടുത്തു. സാധാരണയായി സ്ഥാപനത്തിന്റെ പാർക്കിങ് ഏരിയയിൽ മാത്രമാണ് ടെസ്റ്റ് ഡ്രൈവ് അനുവദിക്കാറുള്ളത്. എന്നാൽ, ഇയാൾ വേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോയി. അര മണിക്കൂർ പിന്നിട്ടിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം സ്ഥാപന അധികൃതർ ആലുവ പോലീസിൽ പരാതി നൽകി.