ആലപ്പുഴ: ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യപ്രവർത്തനം നടത്തിയതിന് ഉടമയെയും മാനേജരെയും പോലീസ് അറസ്റ്റുചെയ്തു. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തെ വീട്ടിൽ അജിത് കുമാർ (ഉണ്ണി), പത്തനംതിട്ട നെടുമൺ എഴംകുളം പഞ്ചായത്ത് കണിയാരുവിള വീട്ടിൽ ബിജിനി സാജൻ എന്നിവരാണ് പിടിയിലായത്.
ആര്യാട് പഞ്ചായത്ത് ആറാം വാർഡ് സർഗാ ജങ്ഷന് കിഴക്കുഭാഗത്തുള്ള ലക്സ്സ് എന്ന ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അജിത് കുമാറാണ് ഹോംസ്റ്റേ നടത്തിയിരുന്നത്. ബിജിനി ഇവിടത്തെ മാനേജരാണ്. ഹോംസ്റ്റേയിൽ അനധികൃതമായി പാർപ്പിച്ചിരുന്ന അഞ്ചു സ്ത്രീകളെ വനിതാസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സ്ത്രീകളെ എത്തിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നോർത്ത് പോലീസാണ് പരിശോധന നടത്തിയത്.
Content Highlights: Alappuzha Woman's Death: Parents Allege Mystery, Demand Re-investigation
Published: 23 Oct 2025, 09:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented