കോഴിക്കോട്: അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കിയെ ജാമ്യത്തിൽ വിട്ടയച്ചു. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് അജയിയെ വിട്ടയച്ചത്. ജാമ്യം നിൽക്കാൻ ആദ്യം എത്തിയത് ഒരു ഗുണ്ടാ നേതാവാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളുടെ ക്രമിനൽ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നതിലേക്ക് നീങ്ങിയതോടെ മറ്റൊരു സഹോദരനായ അഖിൽ എത്തി രണ്ടാം ജാമ്യക്കാരനാകുകയായിരുന്നു.

To advertise here,

സ്റ്റേഷന് പുറത്തെത്തിയ അഖിൽ മാധ്യമപ്രവർത്തകരോട് തട്ടി കയറി. മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നത് അജയ് അല്ല, അത് അർജുൻ തന്നെയായിരുന്നുവെന്നും ഇയാൾ ക്ഷുഭിതനായി പ്രതികരിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ വെച്ചാണ് അജയ് പോലീസ് പിടിയിലാകുന്നത്. അർജുൻ ആയങ്കിയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് ഫ്രീസ് ചെയ്തതിനെ തുടർന്ന്, കേസ് നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കാൻ അജയ് ആയങ്കിയുടെ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴി ക്രൗഡ്‌ ഫണ്ടിങ് നടത്തി പണം ശേഖരിക്കാനായി സ്വന്തം പേരിലുള്ള ക്യു.ആർ കോഡ് സ്‌കാനർ ഇയാൾ പ്രചരിപ്പിച്ചുവെന്നും ഇത്തരത്തിൽ സമാഹരിച്ച പണം ഉപയോഗിച്ചാണ് അർജുൻ ആയങ്കിയുടെ അഭിഭാഷകർക്കുള്ള ഫീസും മറ്റ് ഒളിവുജീവിത ചെലവുകളും വഹിച്ചിരുന്നത് എന്നും പോലീസ് പറയുന്നു.