ആലപ്പുഴ: ചേര്‍ത്തല സ്വദേശിനി ഐഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സെബാസ്റ്റ്യന്റെ ചേര്‍ത്തല പള്ളിപ്പുറത്തെവീട്ടിലെ കുളത്തില്‍ പോലീസ് പരിശോധന നടത്തുന്നു. വീടിന് വടക്കുവശമുള്ള കുളമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കി പരിശോധിക്കുന്നത്. ഈ കുളത്തിലാണ് സെബാസ്റ്റ്യന്‍ ആഫ്രിക്കന്‍ മുഷി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്നത്.
ക്രൈംബ്രാഞ്ച് സംഘം നേരത്തേ ബിന്ദു പത്മനാഭന്‍ കൊലക്കേസിലും ജൈനമ്മ കൊലക്കേസിലും സെബാസ്റ്റ്യന്റെ വീടും സമീപത്തുണ്ടായിരുന്ന കുളങ്ങളുമെല്ലാം വറ്റിച്ചു പരിശോധിച്ചിരുന്നു. എന്നാല്‍, ഈ കുളം പരിശോധിച്ചിരുന്നില്ല. ഐഷ കൊലക്കേസില്‍ അന്വേഷണം നടത്തുന്ന ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
Content Highlights: Police are meticulously searching a pond at the home of Sebastian, the accused in the murder of Aisha from Cherthala. This detailed investigation aims to uncover crucial evidence.
Published: 26 Nov 2025, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented