ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കാന്‍ അഫ്താബ് പൂനാവാല ഉപയോഗിച്ച ആയുധങ്ങളിലൊന്ന് കണ്ടെടുത്തു. അഞ്ച്-ആറ് ഇഞ്ച് നീളമുള്ള അഞ്ച് കത്തികള്‍ കഴിഞ്ഞയാഴ്ച പോലീസ് കണ്ടെടുത്തിരുന്നു. ഇവ കുറ്റകൃത്യത്തില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം ശ്രദ്ധയുടെ തലയോടും ചില ശരീരഭാഗങ്ങളും ഇനിയും കണ്ടെത്താനായിട്ടില്ല.

To advertise here,

ശ്രദ്ധയുടെ കൊലപാതകത്തിനു ശേഷം, മൃതദേഹഭാഗങ്ങള്‍ ഫ്രിഡ്ജിലിരിക്കെത്തന്നെ ഒരു ഡോക്ടറെ അഫ്താബ് ഡേറ്റ് ചെയ്തിരുന്നു. ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിളിലൂടെയാണ് ഇവരെ അഫ്താബ് പരിചയപ്പെട്ടത്. ഈ ഡോക്ടര്‍ക്ക് അഫ്താബ് ശ്രദ്ധയുടെ ഒരു മോതിരം സമ്മാനിച്ചിരുന്നെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അഫ്താബ് മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലതവണയായി ഉപേക്ഷിക്കുകയുമായിരുന്നു. 300 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജില്‍ മൂന്നാഴ്ചയോളമാണ് ശ്രദ്ധയുടെ മൃതദേഹഭാഗങ്ങള്‍ അഫ്താബ് സൂക്ഷിച്ചത്. നവംബര്‍ 12-നാണ് അഫ്താബ് അറസ്റ്റിലായത്. നിലവില്‍ തിഹാര്‍ ജയിലിലാണ് ഇയാള്‍ ഉള്ളത്.