ന്യൂഡൽഹി: മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി അഫ്താബ് അമീൻ പുനെവാല തന്റെയടുത്ത് വെളിപ്പെടുത്തിയതായി ശ്രദ്ധ വാൾക്കറുടെ പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍ കോടതിയെ അറിയിച്ചു. അഫ്താബ് തന്റെ മകളെ വെട്ടിനുറുക്കി ചവുറ്റുകൊട്ടയിൽ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

തന്റെ മകൾ എവിടെയെന്ന് അന്വേഷിച്ചപ്പോൾ അവൾ ജീവനോടെയില്ലെന്ന് അഫ്താബ് മറുപടി പറഞ്ഞതായി ശ്രദ്ധയുടെ പിതാവ് കോടതിയെ അറിയിച്ചു. താന്‍ തകര്‍ന്നുപോയി. 
മേയ് 18-ന് മകളുമായി തർക്കമുണ്ടായിരുന്നുവെന്ന് അഫ്താബ് പറഞ്ഞു. ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒരു ഈര്‍ച്ചവാള്‍, രണ്ട് ബ്ലേഡുകള്‍, ഒരു ഹാമര്‍ എന്നിവ അഫ്താബ് വാങ്ങിച്ചിരുന്നു. മകളുടെ രണ്ട് കെെപ്പത്തികളും പ്രതി മുറിച്ചതായും അദ്ദേഹം മൊഴി നൽകി. 

2022 മേയ് 18-ാം തീയതിയാണ് പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ അഫ്താബ് പൂനെവാല അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പുതിയ ഫ്രിഡ്ജ് വാങ്ങി അതില്‍ സൂക്ഷിച്ചു. പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങള്‍ ഡല്‍ഹി മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ഒക്ടോബറില്‍ മകളെക്കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ശ്രദ്ധയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. പിടിയിലായ അഫ്താബ് പോലീസിനോട് കുറ്റംസമ്മതിക്കുകയും ചെയ്തു.