തിരൂര്‍: തുണിയില്‍ മുക്കുന്ന നിറം ഉപയോഗിച്ച് മിഠായിയും! ബി.പി. അങ്ങാടി നേര്‍ച്ച ആഘോഷസ്ഥലത്ത് വില്‍പ്പനയ്ക്കുവെച്ച മിഠായികളില്‍ ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചതായി കണ്ടെത്തി.

To advertise here,

ഭക്ഷ്യസുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിര്‍മ്മാണകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. തുണികളില്‍ മുക്കുന്ന റോഡമിന്‍ ബി എന്ന നിറപ്പൊടിയാണ് പിടികൂടിയത്.

തിരൂരില്‍ ഇത്തരം മിഠായി വില്‍പ്പന പിടികൂടിയശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവയുടെ നിര്‍മ്മാണശാലകളില്‍ പരിശോധന നടത്തി.

മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ സുജിത്ത് പെരോര, തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എസ്. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. സാമ്പിള്‍ കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനക്കയച്ചിട്ടുമുണ്ട്. എന്നാല്‍ ആരും ഇതേവരെ ഈ നിറം ഉപയോഗിച്ച് മിഠായി നിര്‍മ്മിക്കരുതെന്ന് യാതൊരു മുന്നറിയിപ്പും തന്നിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.