കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്ന് നഷ്ടപ്പെട്ട 11 രേഖകളും വിചാരണക്കോടതി കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു.

To advertise here,

ഹൈക്കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് കോടതി ഈ നടപടിയിലേക്ക് കടന്നത്. കേസ് പ്രാഥമിക വാദത്തിനായി മേയ് 27-നു വീണ്ടും പരിഗണിക്കും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വാദം കേൾക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരാവും. കുറ്റപത്രം അടക്കമുള്ള 11 രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ട്.