കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ബീച്ചില്‍ കൊണ്ടുപോയി മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം നാല് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്. എറണാകുളം പോക്‌സോ കോടതിയാണ്  20 വര്‍ഷം കഠിന തടവും 35,000 രൂപ വീതം പിഴയും വിധിച്ചത്.

To advertise here,

ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലെയ്ന്‍ പുതുശേരി അരുണ്‍ സ്റ്റാന്‍ലി (22), രണ്ടാം പ്രതി തുണ്ടിപ്പറമ്പില്‍ വിഷ്ണു ജയപ്രകാശ് (23), മൂന്നാം പ്രതി ആലപ്പുഴ തുറവൂര്‍ വലിയവീട്ടില്‍ ക്രിസ്റ്റഫര്‍ ജോസ് (23), നാലാം പ്രതി ചിറയ്ക്കപ്പറമ്പില്‍ ആന്റണി ജിനേഷ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കാനും കോടതി വിധിച്ചു. 2018 ഒക്ടോബര്‍ 13-നാണ് കേസിന് ആസ്പദമായ സംഭവം. അരുണാണ് പെണ്‍കുട്ടിയെ ബീച്ചില്‍ കൊണ്ടുപോയി മദ്യം നല്‍കിയത്. അതിനു ശേഷം മട്ടാഞ്ചേരിയിലെ ലോഡ്ജിലും തുടര്‍ന്ന് എറണാകുളത്തെ ഫ്‌ലാറ്റിലുമെത്തിച്ച് കൂട്ടുകാര്‍ക്കൊപ്പം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിനു ശേഷം വിഷാദരോഗിയായ പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി നാലു മാസത്തിനു ശേഷം ആത്മഹത്യ ചെയ്തു. പോക്സോ കോടതി ജഡ്ജി പി.ജെ. വിന്‍െസന്റാണ് പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി. മട്ടാഞ്ചേരി അസി. കമ്മിഷണര്‍ എസ്. വിജയനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: minor girl gang rape case in kochi; accused gets 20 year imprisonment