കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എ.വി.എൻ.എല്ലിലെ (ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 1213 ഒഴിവുകളുണ്ട്.
ഇതിൽ 1005 ഒഴിവ് ഐ.ടി.ഐ.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ജൂനിയർ ടെക്‌നീഷ്യൻ തസ്തികയിലാണ്. കമ്പനിയുടെ വിവിധ യൂണിറ്റ്/ ഓഫീസുകളിലേക്കുള്ള കരാർ നിയമനമാണിത്.
ഇന്ത്യൻ ആർമിയിലേക്ക് എൻജിനീയറിങ് ബിരുദധാരികളുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. വിവിധ എൻജിനീയറിങ് വിഷയങ്ങളിൽ നിന്നായി 350 പുരുഷന്മാർക്കും 31 വനിതകൾക്കുമാണ് അവസരം. കൂടാതെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദയോഗ്യതയുള്ളവർക്കായി അപ്രന്റീസ്ഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിലെ 33 ഒഴിവുൾപ്പെടെ ആകെ 750 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈയാഴ്ചയിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 19-ന് നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും ഈലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എട്ട് സ്‌പെഷ്യൽ പേജുകളാണ് ഈ പരീക്ഷക്കായി നീക്കിവെച്ചിരിക്കുന്നത്.
സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും'' ഓഗസ്റ്റ് എട്ടിന് നടക്കുന്ന കെ-ടെറ്റ് പരീക്ഷയുടെ കാറ്റഗറി-II മോക് ടെസ്റ്റും ഈ ലക്കത്തിൽ ചേർത്തിട്ടുണ്ട്. കൂടാതെ അസിസ്റ്റന്റ് മെയിൻസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: The latest edition of Mathrubhumi Thozhilvartha features comprehensive details on over 2,300 major job openings—including massive recruitment drives by AVNL, the Indian Army, and Indian Overseas Bank—alongside dedicated mock tests and guess papers for upcoming Kerala PSC, KSEB, and K-TET exams.
Published: 15 Jul 2026, 01:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented