വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വൈസ് പ്രസിഡന്റ്, മാനേജര്‍ പോസ്റ്റുകളിലായിരിക്കും നിയമനം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ്: sbi.co.in. 16 ഒഴിവുകളാണുള്ളത്. ജൂലായ് 24 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. 

To advertise here,

ഒഴിവുകള്‍ ഇങ്ങനെ 

1) സീനിയര്‍ വൈസ് പ്രസിഡന്റ് (ഐഎസ് ഓഡിറ്റര്‍ IS Auditor): 2 ഒഴിവുകള്‍

2) അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഐഎസ് ഓഡിറ്റര്‍ IS Auditor): 3 ഒഴിവുകള്‍

3) മാനേജര്‍ (ഐഎസ് ഓഡിറ്റര്‍ IS Auditor): 4 ഒഴിവുകള്‍

4) ഡെപ്യൂട്ടി മാനേജര്‍ (ഐഎസ് ഓഡിറ്റര്‍ IS Auditor): 7 ഒഴിവുകള്‍

യോഗ്യത 

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബി.ടെക്കാണ് മിനിമം യോഗ്യത. യോഗ്യതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ അറിയാം. 

കരാര്‍ നിയമനത്തിന് ഷോര്‍ട്ട് ലിസ്റ്റിങ്, ഇന്റര്‍വ്യൂ, സിടിസി നെഗോസിയേഷന്‍ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. സ്ഥിരനിയമനത്തിന് ഷോര്‍ട്ട് ലിസ്റ്റിങ്ങും ഇന്റര്‍വ്യൂവുമാണ് തിരഞ്ഞെടുപ്പ് രീതികള്‍.