കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. 9 ഒഴിവാണ് കേരളത്തിലുള്ളത് (ജനറല്‍-7, ഒ.ബി.സി.-2). ലക്ഷദ്വീപില്‍ ഒരു (ജനറല്‍) ഒഴിവുമുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം.
യോഗ്യത: അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. ഏത് സംസ്ഥാനത്തെക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസ്സിലാക്കാനും അറിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ളാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്തവര്‍ ഈ ഭാഷയിലെ പരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.
പ്രായം: 2024 ജൂലായ് ഒന്നിന് 20-28. അപേക്ഷകര്‍ 02.07.1996-നും 01.07.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ (എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം) ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് (എസ്.സി., എസ്.ടി-40, ഒ.ബി.സി.-38) വരെ അപേക്ഷിക്കാം.
സ്റ്റൈപെന്‍ഡ്: 15,000 രൂപ. എഴുത്തുപരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ: എന്‍.എ.ടി.എസ്. പോര്‍ട്ടലായ https://nats.education.gov.in വഴി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ജൂലായ് 16. വിശദവിവരങ്ങള്‍ https://ucobank.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Content Highlights: Vacancies at UCO Bank
Published: 10 Jul 2024, 05:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented