റാഞ്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ വിഭാഗത്തില്‍ 259 ഒഴിവും നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ 28 ഒഴിവുമുണ്ട്. കരാര്‍ നിയമനമാണ്.
- തസ്തികകള്‍: ഡെപ്യൂട്ടി എന്‍ജിനീയര്‍, എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ഡെപ്യൂട്ടി എക്സിക്യുട്ടീവ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ്, ജൂനിയര്‍ ഓഫീസര്‍, ഓഫീസര്‍, എക്സിക്യുട്ടീവ്.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി), ജൂനിയര്‍ എക്സിക്യുട്ടീവ് (ഫിനാന്‍സ്) തസ്തികകളിലേക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമില്ല. മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പ്രവൃത്തിപരിചയം വേണം.
യോഗ്യത: എന്‍ജിനീയറിങ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിരുദം/ഡിപ്ലോമ/എം.സി.എ./എം.ബി.എ./ സി.എ./ സി.എം.എ.
അപേക്ഷാഫീസ്: എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഫീസില്ല. മറ്റുള്ളവര്‍ 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. കമ്പനിക്ക് കീഴിലെ പ്രോജക്ടുകള്‍/ ലൊക്കേഷനുകളിലായിരിക്കും നിയമനം. അതിനാല്‍ അപേക്ഷകര്‍ രാജ്യത്തെവിടെയും ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ www.meconlimited.co.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Content Highlights: vacancies at mecon
Published: 08 Jul 2024, 05:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented