ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ വിജ്ഞാപനം യുപിഎസ്‌സി പുറത്തുവിട്ടു. സിവില്‍ സര്‍വീസ് പ്രിലിമനിറി പരീക്ഷയില്‍ നിശ്ചിത കട്ട് ഓഫ് മാര്‍ക്കോടെ ജയിക്കുന്നവര്‍ക്കാണ് ഐഎഫ്എസ് മെയിന്‍സ് പരീക്ഷയെഴുതാനുള്ള അവസരം.

To advertise here,

യോഗ്യത
ഇന്ത്യന്‍ പൗരനായിരിക്കണം.21 മുതല്‍ 32 വരെയാണ് പ്രായ പരിധി. നിര്‍ദ്ദിഷ്ട വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്

വിദ്യാഭ്യാസ യോഗ്യത: അനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍, ഫോറസ്റ്ററി,എന്‍ജിനിയറിങ് എന്നിവയിലേതെങ്കിലും ബിരുദം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ, ഐഎഫ്എസ് മെയിന്‍ പരീക്ഷ, അഭിമുഖം എന്നീ മുന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍,എസ്‌സി,എസ്ടി വിഭാഗങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsconline.nic.in/
നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം വായിക്കാം