ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) 2024-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2024 മേയ് 26-ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. യു.പി.എസ്.സി. എന്‍ജിനീയറിങ് സര്‍വീസസ് (മെയിന്‍) 2024 ജൂണ്‍ 23-ല്‍ നടക്കും. 

To advertise here,

പ്രിലിമിനറി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2024 ഫെബ്രുവരി 18-ന് നടക്കും. 2023 സെപ്റ്റംബര്‍ 26 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ 2024 സെപ്റ്റംബര്‍ 1-ാം തീയതി നടക്കും. 2024 ജനുവരി 9 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷ 2024 നവംബര്‍ 24 നടക്കും. 

മറ്റ് പ്രധാന പരീക്ഷകള്‍:

  • കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ: 2024 ജൂണ്‍ 14
  • സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് പരീക്ഷ: 2024 ഓഗസ്റ്റ് 4

മറ്റു പരീക്ഷകളുടെ തീയതിയും അപേക്ഷിക്കാനുള്ള സമയപരിധിയും അറിയാനായി www.upsc.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പരീക്ഷാ കലണ്ടര്‍ കാണുക.