ന്യൂഡല്‍ഹി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് എന്‍ജിനീയറിങ് സര്‍വീസസ്, ജിയോ-സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18-നും ജിയോ-സയന്റിസ്റ്റ് പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലായും നടത്തും.
നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27, 28 തീയതികളില്‍ നടത്താനായിരുന്നു കമ്മീഷന് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-നും നടക്കും.
ഇത്തവണത്തെ എന്‍ഡി.എ & നേവല്‍ പരീക്ഷ സെപ്റ്റംബര്‍ 6-ന് നടക്കും. മാറ്റിവെച്ച സിവില്‍ സര്‍വീസ് അഭിമുഖം തിങ്കളാഴ്ച പുനരാരംഭിക്കും.
Content Highlights: UPSC Engineering services main exam to be held on October 18
Published: 19 Jul 2020, 02:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented