സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. 1040 ഒഴിവുണ്ട്. മുംബൈയിലോ രാജ്യത്തെ മറ്റേതെങ്കിലും സര്‍ക്കിളുകളിലോ ആയിരിക്കും നിയമനം.
റിലേഷന്‍ഷിപ്പ് മാനേജര്‍: ഒഴിവ്- 273, വാര്‍ഷികശമ്പളം- 30 ലക്ഷം രൂപ. യോഗ്യത- ബിരുദവും ബാങ്കുകളിലോ ബ്രോക്കിങ്/ സെക്യൂരിറ്റി സ്ഥാപനങ്ങളിലോ വെല്‍ത്ത് മാനേജ്മെന്റില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 23-35.
വി.പി. വെല്‍ത്ത്: ഒഴിവ്- 643, വാര്‍ഷികശമ്പളം- 45 ലക്ഷം രൂപ. യോഗ്യത- ബിരുദവും 60 ശതമാനം മാര്‍ക്കോടെയുള്ള എം.ബി.എ.യും (ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്) ബാങ്കുകളിലോ ബ്രോക്കിങ്/ സെക്യൂരിറ്റി സ്ഥാപനങ്ങളിലോ വെല്‍ത്ത് മാനേജ്മെന്റില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 26-42.
മറ്റുതസ്തികകളും ഒഴിവും: സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2, സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2, പ്രോജക്ട് ഡിവലപ്മെന്റ് മാനേജര്‍ (ടെക്നോളജി)- 1, പ്രോജക്ട് ഡിവലപ്മെന്റ് മാനേജര്‍ (ബിസിനസ്)- 2, റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 33, റീജണല്‍ ഹെഡ്- 6, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്- 30, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍- 23. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 750 രൂപ (എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://bank.sbi/careers സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8
Content Highlights: specialist officer vacancies in sbi
Published: 31 Jul 2024, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented