തിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ, സർവീസിലുള്ള അധ്യാപകർക്കും കെ-ടെറ്റ് യോഗ്യത നേടാൻ പ്രത്യേക പരീക്ഷയുമായി സർക്കാർ. ഫെബ്രുവരിയിൽ ഈ പരീക്ഷ നടത്താനാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കും. ടെറ്റ് യോഗ്യതയില്ലാത്തതിനാൽ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർ തൊഴിൽഭീഷണി നേരിടുന്നതിനാൽ പ്രത്യേക പരീക്ഷ ആവശ്യപ്പെട്ട് കെഎസ്ടിഎ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമ(ആർടിഇ)ത്തിലാണ് അധ്യാപക യോഗ്യതയായി കെ-ടെറ്റ് നിഷ്കർഷിച്ചത്. ഈ നിയമം വരുന്നതിനുമുൻപ് ജോലിയിൽ പ്രവേശിച്ചവരും ടെറ്റ് നേടണമെന്നാണ് സുപ്രീംകോടതിവിധി. അഞ്ചു വർഷത്തിലേറെ സർവീസുള്ള രാജ്യത്തെ മുഴുവൻ അധ്യാപകരും 2027 സെപ്‌റ്റംബർ ഒന്നിനുമുൻപ് ടെറ്റ് യോഗ്യത നേടണമെന്നാണ് വിധി. ഇല്ലെങ്കിൽ അധ്യാപകരെ സർവീസിൽനിന്നു പുറത്താക്കണമെന്നും നിർദേശിച്ചു.
2011-ലാണ് കേരളത്തിൽ ആർടിഇ നടപ്പാക്കിയത്. 2012 മുതൽ കെ-ടെറ്റ് നിർബന്ധമാക്കി. സർക്കാർ ഇളവനുവദിച്ചതിനാൽ 2012-നുമുൻപ് ജോലിയിൽ പ്രവേശിച്ചവർ ടെറ്റ് എഴുതിയിരുന്നില്ല.
സുപ്രീംകോടതിവിധി വന്നതോടെ, ഇവർക്കെല്ലാം തൊഴിൽഭീഷണി വന്നു. ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരിയിലെ പ്രത്യേക പരീക്ഷ.
Content Highlights: Kerala Govt to conduct a special KTET exam in February for in-service teachers facing job threats due to Supreme Court ruling
Published: 30 Dec 2025, 10:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented