സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ.ഡി.ബി.ഐ. ബാങ്ക്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. 56 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. 

To advertise here,

ഒഴിവുകള്‍ ഇങ്ങനെ

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍: 25 ഒഴിവുകള്‍

മാനേജര്‍- ഗ്രേഡ് ബി: 31 ഒഴിവുകള്‍

യോഗ്യത

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍- ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 28 മുതല്‍ 40 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 

മാനേജര്‍: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 25 മുതല്‍ 35 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 

ഇങ്ങനെ അപേക്ഷിക്കാം

1) ഐ.ഡി.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2) ഹോം പേജിലുള്ള കരിയേഴ്‌സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

3) തുടര്‍ന്ന് വരുന്ന പേജിലെ  ഐ.ഡി.ബി.ഐ. ബാങ്ക് എസ്‌സിഒ റിക്രൂട്ട്‌മെന്റ് 2024 ലിങ്ക് സെലക്ട് ചെയ്യുക

4) ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക

5) അപേക്ഷാ ഫോം ഫില്‍ ചെയ്യുക

6) അപേക്ഷാ ഫീ  അടയ്ക്കുക. ഡൗണ്‍ലോഡ് ചെയ്ത് പേജിന്റെ പ്രിന്റ് ഔട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക