സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സർക്കിളുകളിലായി 2964 ഒഴിവുണ്ട് (റെഗുലർ-2600, ബാക്‌ലോഗ്-364). കേരളവും ലക്ഷദ്വീപുമുൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ 116 ഒഴിവുണ്ട് (റെഗുലർ-90, ബാക്‌ലോഗ്-26).തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ ജൂലായിൽ നടത്തും.
ശമ്പളം: തുടക്കത്തിൽ 48,480 രൂപയാണ് അടിസ്ഥാനശമ്പളം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽനേടിയ ബിരുദം/തത്തുല്യം. മെഡിക്കൽ/എൻജിനിയറിങ്/സിഎ/കോസ്റ്റ് അക്കൗണ്ട് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയ്ത്തു പുറമേ ഒരു കമേഴ്സ്യൽ/റീജണൽ റൂറൽ ബാങ്കിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ (കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം) അറിഞ്ഞിരിക്കണം. പ്രായം: 2025 ഏപ്രിൽ 30-ന് 21-30 വയസ്സ്. അപേക്ഷകർ 01.05.1995-നും 30.04.2004-നുമിടയിൽ ജനിച്ചവരാവണം (രണ്ട് തീയതിയുമുൾപ്പെടെ). സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 29. വിശദവിവരങ്ങൾക്ക് bank.sbi/web/careers സന്ദർശിക്കുക.
Content Highlights: SBI Circle Based Officer Recruitment: 2964 Vacancies
Published: 14 May 2025, 07:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented