റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി.) നോണ്‍-ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറികളിലെ (എന്‍.ടി.പി.സി.) ബിരുദതല തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികള്‍ 2025 മെയ് 13-ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്‍.ടി.പി.സി. ബിരുദതല തസ്തികകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) 1, 2025 ജൂണ്‍ 5 മുതല്‍ 2025 ജൂണ്‍ 23 വരെ നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ 2025 ജൂണ്‍ 1-ന് പുറത്തിറങ്ങുമെന്നും സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ്‌ (City intimation Slip)  2025 മെയ് 27-ന് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.

To advertise here,

ബിരുദതല തസ്തികകള്‍

  1. ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍: 1,736 തസ്തികകള്‍
  2. സ്റ്റേഷന്‍ മാസ്റ്റര്‍: 994 തസ്തികകള്‍
  3. ഗുഡ്സ് ട്രെയിന്‍ മാനേജര്‍: 3,144 തസ്തികകള്‍
  4. ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: 1,507 തസ്തികകള്‍
  5. സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 732 തസ്തികകള്‍

അണ്ടര്‍ ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകള്‍

  1. കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്: 2,022 തസ്തികകള്‍
  2. അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 361 തസ്തികകള്‍
  3. ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 990 തസ്തികകള്‍
  4. ട്രെയിന്‍സ് ക്ലര്‍ക്ക്: 72 തസ്തികകള്‍

പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക്  ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം-https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,7,1281