ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷനും നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനും (എൻഎസ്ഡിസി) ഭാവിയിൽ ആവശ്യമായി വരുന്ന സ്കിൽഡ് കോഴ്സുകൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അഞ്ച് ലക്ഷം യുവാക്കൾക്ക് ഈ പങ്കാളിത്തം ഗുണം ചെയ്യും. എഡ്ടെക്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), പാരിസ്ഥിതിക സുസ്ഥിരത, നയ വിശകലനം എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള മേഖലകളിൽ യുവാക്കൾക്ക് കഴിവ് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാഠ്യപദ്ധതിയുടെ വികസനമാണ് ഈ പങ്കാളിത്തം ലക്ഷ്യം വെയ്ക്കുന്നത് .
"സ്കില്ലിംഗ്, റീ-സ്കില്ലിംഗ്, അപ്പ് സ്കില്ലിംഗ് എന്നീ മന്ത്രങ്ങൾ ഉൾക്കൊണ്ട് ഇന്ത്യ അജയ്യമായി മാറുമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. നൈപുണ്യ ആവാസവ്യവസ്ഥയിലെ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ എവിടേയും, എപ്പോൾ വേണമെങ്കിലും, എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന മേഖലയിലെ വൈദഗ്ധ്യം ഉറപ്പാക്കുന്നു
“ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനസംഖ്യ ഇന്ത്യയിലാണുള്ളത്, ഭാവിയിൽ ആവശ്യമായ കഴിവുകളോടെ അവരെ തയ്യാറാക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്. ഇത് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എൻഎസ്ഡിസിയുമായുള്ള ഈ പങ്കാളിത്തം യുവാക്കളെ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ പ്രൊഫൈലുകൾക്കും അവസരങ്ങൾക്കുമൊപ്പം കഴിവുകൾ ക്രമീകരിക്കുന്നതിനും സഹായിക്കും. " ഈ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, റിലയൻസ് ഫൗണ്ടേഷൻ്റെ സിഇഒ ജഗന്നാഥ കുമാർ പറഞ്ഞു,
ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയുടെ രൂപകൽപ്പനയും വികസനവും; വിദ്യാർത്ഥി സേവനങ്ങൾ സ്ഥാപിക്കുക; പരിശീലകരുടെ പരിശീലനം; എ ഐ യുടെ സഹായത്തോടെയുള്ള ഓൺലൈൻ അസ്സസ്മെന്റുകൾ ; സർട്ടിഫിക്കേഷനുകളും ഇൻഡസ്ട്രി അലൈൻഡ് പ്ലേസ്മെൻ്റുകളും ഈ പങ്കാളിത്തത്തിൻ്റെ അവിഭാജ്യ ഘടകമാണ്.
Content Highlights: Reliance Foundation partners with National Skill Development Corporation
Published: 16 Feb 2024, 11:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented