റെയിൽവേയിൽ ലെവൽ വൺ ശമ്പളസ്‌കെയിലുള്ള തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്കരൂപത്തിലുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷിക്കാം.
ഗ്രൂപ്പ്-ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണ് ലെവൽ വണ്ണിൽ ഉള്ളത്. രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 22,000 ഒഴിവുണ്ട്.
യോഗ്യത
പത്താംക്ലാസ്/ഐ.ടി.ഐ./നാഷണൽ അപ്രന്റിസ്ഷിപ്പ്. ഇത്തവണയും ഇതേ യോഗ്യത തന്നെയാവുമെന്നാണ് വിവരം. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. 2024-ലെ വിജ്ഞാപനത്തിൽ 32,438 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലായിരുന്നു.
അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/വർക് ഷോപ്പ്/ ബ്രിഡ്ജ്/ കാര്യേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്‌സ്മാൻ, ട്രാക്ക് മെയിന്റെനർ തുടങ്ങിയ തസ്തികകളിലാണ് കഴിഞ്ഞതവണ ഒഴിവുണ്ടായിരുന്നത്. ഈ തസ്തികകളിലെല്ലാം ഇത്തവണയും വലിയതോതിൽ ഒഴിവുവരുമെന്നാണ് കണക്കാക്കുന്നത്.
അപേക്ഷഓൺലൈനായി നൽകണം. വിജ്ഞാപനം 09/2025 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിജ്ഞാപനം വരുന്നമുറയ്ക്ക് പ്രധാന വിവരങ്ങൾ തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിക്കും. ജനുവരി 21 മുതൽ അപേക്ഷിക്കാനാവും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 20.
Content Highlights: Indian Railways announces 22,000 Level 1 vacancies (formerly Group D). Application starts January 21. Check eligibility & apply online.
Published: 31 Dec 2025, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented