കേരള സര്‍ക്കാരിന്റെ യൂണിഫോം തസ്തികകളില്‍ ജോലി നേടാന്‍ ഇപ്പോള്‍ സുവര്‍ണാവസരം. പോലീസിലും എക്‌സൈസിലും വിവിധ തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി ബിരുദധാരികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന തസ്തികകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചാണ് അവസാന തീയതി.

To advertise here,

കാറ്റഗറി നമ്പര്‍: 386/2019 - 387/2019
ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
ശമ്പളം: 32,300- 68,700 രൂപ
വിദ്യാഭ്യാസ യോഗ്യത: ബിരുദം

കാറ്റഗറി നമ്പര്‍: 388/2019 - 390/2019
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി)
വനിതകള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം
ശമ്പളം: 32,30068,700 രൂപ
വിദ്യാഭ്യാസ യോഗ്യത: ബിരുദം

കാറ്റഗറി നമ്പര്‍ : 435/2019
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി)
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കുള്ള (SCCC) ഒന്നാം എന്‍.സി.എ. വിജ്ഞാപനം. വനിതകള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം.
ശമ്പളം: 32,300-68,700 രൂപ
വിദ്യാഭ്യാസ യോഗ്യത: ബിരുദം

കാറ്റഗറി നമ്പര്‍ : 465/2019 - 466/2019
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍
മുസ്‌ലിം, എസ്.സി. വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രണ്ടാം എന്‍.സി.എ. വിജ്ഞാപനം.
ശമ്പളം: 20,000 - 45,800 രൂപ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പരീക്ഷയോ/തത്തുല്യപരീക്ഷയോ പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 494/2019
അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയില്‍ സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍, ബോര്‍സ്റ്റല്‍ സ്‌കൂള്‍ /ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ലക്ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ - നേരിട്ടുള്ള നിയമനം
ശമ്പളം : 30700 - 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം

കാറ്റഗറി നമ്പര്‍: 495/2019
അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റല്‍ സ്‌കൂള്‍ / ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ലക്ചറര്‍/ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍  അഡ്മിനിസ്‌ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ - ജയില്‍ വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം.
ശമ്പളം: 30700 - 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം.

കാറ്റഗറി നമ്പര്‍: 496/2019
അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റല്‍ സ്‌കൂള്‍/ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ലക്ചറര്‍/സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ ടെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ - ജയില്‍വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള എക്‌സിക്യുട്ടീവ് വിഭാഗം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം.
ശമ്പളം: 30700 - 65400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം.

കാറ്റഗറി നമ്പര്‍: 497/2019
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
ശമ്പളം: 30,700 - 65,400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ചിട്ടുള്ള ബി.എ., ബി.എസ്.സി., ബി.കോം ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാര്‍ക്ക് കുറഞ്ഞ യോഗ്യതയായി എസ്.എസ്.എല്‍.സി. മതിയാകും.

കാറ്റഗറി നമ്പര്‍: 498/2019
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) - എക്‌സൈസ് വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍/വുമണ്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നീ വിഭാഗം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം.
ശമ്പളം: 30,700 - 65,400 രൂപ
വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത സര്‍വകലാശലയില്‍നിന്ന് ലഭിച്ചിട്ടുള്ള ബി.എ., ബി.എസ്സി., ബി.കോം. ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വിമുക്തഭടന്മാര്‍ക്ക് കുറഞ്ഞ യോഗ്യതയായി എസ്.എസ്.എല്‍.സി. മതിയാകുന്നതാണ്.

കാറ്റഗറി നമ്പര്‍: 500/2019
വൈള്‍ഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് II
ശമ്പളം: 26500- 56700 രൂപ
വിദ്യാഭ്യാസ യോഗ്യത: സുവോളജിയിലോ ബോട്ടണിയിലോ ഫോറസ്റ്ററിയിലോ വെറ്ററിനറി സയന്‍സിലോ ബിരുദം.

കാറ്റഗറി നമ്പര്‍: 530/2019
പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍)
ശമ്പളം: 22,20048,000 രൂപ.
വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പാസായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

കാറ്റഗറി നമ്പര്‍: 538/2019
സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍)
ശമ്പളം: 20,000- 45,800 രൂപ
വിദ്യാഭ്യാസ യോഗ്യത: 1. പ്ലസ്ടു പരീക്ഷയോ/ തത്തുല്യപരീക്ഷയോ പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 539/2019
സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) - തസ്തികമാറ്റം വഴിയുള്ള നിയമനം
ശമ്പളം: 20,000 - 45,800 രൂപ
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.

പി.എസ്.സി. ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള 250 തസ്തികകളുടെയും വിശദമായ വിജ്ഞാപനം മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍.

Content Highlights: psc notification apply by february 5, Kerala PSC, SI notification, police, excise