വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ 2025-ൽ പിഎസ്‌സി റെക്കോഡിട്ടു. ആകെ 902 വിജ്ഞാപനങ്ങളാണ് 2025 കലണ്ടർ വർഷം പ്രസിദ്ധീകരിച്ചത്. പിഎസ്‌സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാപനങ്ങൾ ഇതാണ്. ഇതിനുമുൻപ് 2022-ൽ പ്രസിദ്ധീകരിച്ച 816 വിജ്ഞാപനങ്ങളായിരുന്നു റെക്കോഡിട്ടത്. ഇത്തവണ അത് തൊള്ളായിരം കടന്നു.
പ്രസിദ്ധീകരിച്ചതിൽ കൂടുതലും എൻസിഎ, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളാണ്. ആനുപാതികമായി ജനറൽ വിജ്ഞാപനങ്ങളും സംസ്ഥാന ജില്ലാതലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025-ൽ ആകെയുണ്ടായ 902 വിജ്ഞാപനങ്ങളിൽ 294 എണ്ണവും ഡിസംബർ 30, 31 തീയതികളിൽ പ്രസിദ്ധീകരിച്ചതാണ്.
ഡിസംബർ 30-ന് 74 എണ്ണവും ഡിസംബർ 31-ന് 220 വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ചു. 2024-ൽ ആകെ 812 വിജ്ഞാപനങ്ങളുണ്ടായിരുന്നു. അതിനെക്കാൾ 90 വിജ്ഞാപനങ്ങൾ 2025-ൽ കൂടി. പതിവിൽനിന്ന് വിരുദ്ധമായി ആസൂത്രിതമായ രീതിയിലാണ് 2025-ൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത്. മാർച്ച് മുതൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി.
കെഎഎസിന്റെതായിരുന്നു ആദ്യത്തെത്. അതിനുശേഷം നവംബർവരെ 536 വിജ്ഞാപനങ്ങളുണ്ടായി. അവസാനമാസമായ ഡിസംബറിൽ 360-ലേറെ വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ചു.
സർവകലാശാലകളിൽ അസിസ്റ്റന്റ്, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്, ബെവറജസ് കോർപ്പറേഷനിൽ ക്ലാർക്ക്, വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയവയ്ക്കും യൂണിഫോം തസ്തികകളിലേക്കുള്ള വാർഷികവിജ്ഞാപനങ്ങളും 2025-ൽ പ്രസിദ്ധീകരിച്ചു.
മുൻ റാങ്ക്പട്ടിക കാലാവധി തികയ്ക്കാതെ റദ്ദായതിനാൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിവന്ന തസ്തികകളുമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർവുമൺ, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ തുടങ്ങിയവ ഈ വിഭാഗത്തിലുള്ളതാണ്.
(തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: PSC breaks its own record by publishing 902 notifications in 2025, surpassing the 2022 record. Discover details of this significant recruitment drive.
Published: 12 Jan 2026, 09:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented