വിവിധ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസേഴ്‌സ് / മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). 4,455 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഓഗസ്റ്റ് 1-ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21-നാണ് അവസാനിക്കുക. പ്രിലിമനറി പരീക്ഷ ഒക്ടോബര്‍ 19, 20 തീയതികളിലായി നടക്കും. മെയിന്‍സ് പരീക്ഷ നവംബര്‍ 30ന് നടത്തും. അഭിമുഖം 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരിക്കും. പ്രായപരിധി: ഓഗസ്റ്റ് 1-ന് പ്രായം 20-നും 30-നുമിടയിലായിരിക്കണം.
തിരഞ്ഞെടുപ്പ് രീതികള്‍
1) പ്രിലിമനറി പരീക്ഷ
2) മെയിന്‍സ് എഴുത്തുപരീക്ഷ
3) അഭിമുഖം
4) ഡോക്യുമെന്റ് വേരിഫിക്കേഷന്‍
5) മെഡിക്കല്‍ എക്‌സാമിനേഷന്‍
ബാങ്ക് തിരിച്ചുള്ള ഒഴിവുകള്‍
- ബാങ്ക് ഓഫ് ഇന്ത്യ (ബിഒ ഐ): 885 ഒഴിവുകള്‍
- കനറാ ബാങ്ക്: 750 ഒഴിവുകള്‍
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ): 2,000 ഒഴിവുകള്‍.
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 260 ഒഴിവുകള്‍
- പഞ്ചാബ് നാഷണല്‍ ബാങ്ക്: 200 ഒഴിവുകള്‍
- പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്: 360 ഒഴിവുകള്‍
Content Highlights: probationary officer vacancies in ibps
Published: 01 Aug 2024, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented