ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍(IBPS) റൂറല്‍ റീജിയണല്‍ ബാങ്ക്‌സ് (RRB) പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

To advertise here,

അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷ തീയതി, സമയം, നിയമാവലി എന്നിവ നല്‍കിയിട്ടുണ്ട്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലേക്കുള്ള ഗ്രൂപ്പ് ബി ഓഫീസ് തസ്തികയിലേക്കാണ് ഈ പരീക്ഷ നടത്തുന്നത്. 10,313 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രിലിംസ്, മെയിന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 10,17,18 തീയതികളിലായിട്ടാണ് പരീക്ഷ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:  https://www.ibps.in/