തിരുവനന്തപുരം: അസാപ് കേരളയുടെ പരിശീലന വിഭാഗത്തിന്റെ കോള്‍ സെന്ററിൽ ബിരുദധാരികൾക്ക് ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ടെലി കോളർ ആയാണ് ജോലി. അസാപ് കേരളയുടെ വിവിധ നൈപുണ്യ വികസന കോഴ്സുകളെ പരിചയപ്പെടുത്തുക, ഉദ്യോഗാര്‍ഥികളുടെ
അന്വേഷങ്ങൾക്ക് അനുയോജ്യമായ കോഴ്സുകൾ നിർദേശിക്കുക തുടങ്ങിയവയാണ് ചുമതല.
മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയശേഷി, സെയിൽസ്, കസ്റ്റമർ റിലേഷൻസ് എന്നിവയിലുള്ള അടിസ്ഥാന അറിവ് എന്നിവ അഭിലഷണീയം. പ്രതിമാസം 10,000 രൂപയും 2500 രൂപ അലവൻസും ലഭിക്കും. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 17. കൂടുതൽ വിവരങ്ങൾക്ക്: 9645693564, 9495999709. അപേക്ഷിക്കാനുള്ള ലിങ്ക്: : https://t.ly/asapkerala
Content Highlights: paid internship in ASAP Kerala
Published: 14 Sept 2023, 12:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented