തൃശ്ശൂർ: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്(ഓട്ടോണോമസ്) ൽ വച്ച് ഒക്ടോബർ മാസം 27 ന് ആസ്പയർ 2023 മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഇന്ന് (24/10/2023) കൂടി രജിസ്റ്റർ ചെയ്യാം. ഐടി, ബാങ്കിങ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, സെയിൽസ്, ഡ്രോൺ ഓപ്പറേറ്റർ, കണ്ടന്റ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, ടെലികോളർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി മേഖലകളിലായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും അനവധി അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 20 -ഓളം കമ്പനികളിലായി 2 ലക്ഷം രൂപ മുതല്‍ 32 ലക്ഷം രൂപ വരെയുള്ള തൊഴിലവസരങ്ങള്‍ മേളയിലുണ്ട്
എട്ടോളം മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കുന്നു. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള പരിശീലനവും അവർക്ക് ഭാവിയിലെ അവരുടെ തൊഴിൽ ഉന്നമനത്തിനു വേണ്ടുന്ന മാർഗനിർദേശം നൽകുന്നതിനുള്ള പ്ലേസ്മെന്റ് ഗ്രൂമിങ് ഓൺലൈനായി അസാപ് കേരള നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും www.asapkerala.gov.in സന്ദർശിക്കുക. ഫോൺ 9995047699, 9946001231
Content Highlights: aspire 2023 job fair by asap
Published: 24 Oct 2023, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented