പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ഗ്രാജ്വേറ്റ് ട്രെയിനിയുടെ 871 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.എൻജിനിയറിങ്, ജിയോസയൻസ് വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ-641, കെമിസ്റ്റ്-39, ജിയോളജിസ്റ്റ്-55, ജിയോഫിസിസിസ്റ്റ്-78, പ്രോഗ്രാമിങ് ഓഫീസർ-13, മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ-32, ട്രാൻസ്പോർട്ട് ഓഫീസർ-13 എന്നിങ്ങനെയാണ് ഒഴിവുകൾ. 2022-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ് 2022) എഴുതിയവർക്കുമാത്രമേ അപേക്ഷിക്കാനാവൂ. ശമ്പളം 60,000-1,80,000 രൂപ
കരിയര്‍ സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ join whatsapp group
യോഗ്യത
- അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദം.
- കെമിസ്റ്റ്: കെമിസ്ട്രിയിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം.
- ജിയോളജിസ്റ്റ്: ജിയോളജി/പെട്രോളിയം/ജിയോസയൻസിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ്/സയൻസ് ബിരുദാനന്തരബിരുദം.
- ജിയോഫിസിസിസ്റ്റ്: ജിയോഫിസിക്സ്/ജിയോഫിസിക്കൽ ടെക്നോളജി/ഫിസിക്സ് വിത്ത് ഇലക്‌ട്രോണിക്സിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ്/സയൻസ് ബിരുദാനന്തരബിരുദം.
- പ്രോഗ്രാമിങ് ഓഫീസർ: 60 ശതമാനം മാർക്കിൽ കുറയാത്ത കംപ്യൂട്ടർ സയൻസ്/ഐ.ടി. എൻജിനിയറിങ് ബിരുദം/എം.സി.എ.
- മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ: ഏതെങ്കിലും ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദം.
- ട്രാൻസ്പോർട്ട് ഓഫീസർ: മെക്കാനിക്കൽ/ഓട്ടോ എൻജിനിയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം.
ഓരോ വിഭാഗത്തിനും പരിഗണിക്കുന്ന ഗേറ്റ് സബ്ജക്ട് അറിയാൻ വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്
- ഗേറ്റ് സ്കോർ, യോഗ്യതാപരീക്ഷയിലെ മാർക്ക്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
- തിരഞ്ഞെടുക്കുന്നവരെ ഇ-1 ലെവലിൽ 60,000-1,80,000 രൂപ ശമ്പളസ്കെയിലിൽ നിയമിക്കും.
- അപേക്ഷ www.ongcindia.com വഴി ഒക്ടോബർ 10 വരെ.
Content Highlights: Oil and Gas natural corporation recruitment 2022
Published: 29 Sept 2022, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented