ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി) ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള ഇ-കൗണ്‍സലിങ്ങിനുള്ള രജിസ്‌ട്രേഷന്‍ തീയതികള്‍ നീട്ടി. പുതിയ ഷെഡ്യൂൾ പ്രകാരം, റൗണ്ട് ഒന്നിലേക്ക് വിദ്യാർഥികൾക്ക് ജൂൺ 15 വരെ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് അവരുടെ രേഖകൾ അപ്‌ലോഡ് ചെയ്യാം. രേഖപരിശോധന ജൂൺ 17, വൈകുന്നേരം 6 മണി വരെ നീട്ടി. അതേസമയം ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും 2024 ജൂൺ 19 -നകം നടത്താം. സീറ്റ് അലോട്ട്‌മെൻ്റ് നടപടികൾജൂൺ 21-ന് നടക്കും.
രണ്ടാം റൗണ്ടിനുള്ള അപേക്ഷാ ഫോമിലെ തിരുത്തൽ ജൂൺ 26-ന് വൈകുന്നേരം 5 മണിക്കകം ചെയ്യാം. രേഖപരിശോധന ജൂൺ 26-ന് രാത്രി 8 മണിക്ക് അവസാനിക്കും. ചോയ്‌സ് ഫില്ലിംഗും തിരുത്തലും ജൂൺ 27 മുതൽ 29 വരെ നടത്താം. സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ ജൂലായ് ഒന്നിന് നടത്തും. മൂന്നാം റൗണ്ടിലെ അപേക്ഷാ ഫോമിലെ തിരുത്തലും രേഖപരിശോധനയും ജൂലായ് 5-ന് ആരംഭിക്കും. ചോയ്‌സ് പൂരിപ്പിക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനുമുള്ള ഓപ്ഷൻ ജൂലായ് 6 മുതൽ 7 വരെ ലഭ്യമാകും. സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ ജൂലായ് 9-ന് ആരംഭിക്കും. നാലാം റൗണ്ട് കൗൺസലിംഗ് പ്രക്രിയ ജൂലായ് 13 -ന് ആരംഭിച്ച് 17-ന് അവസാനിക്കും.
പൂർണ്ണമായ വിശദാംശങ്ങൾ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Content Highlights: national institute of fashion technology counseling extended
Published: 12 Jun 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented