നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി.) 16 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷന്‍ ഡിസൈനിങ്/ടെക്‌നോളജി ബിരുദ, പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
കാമ്പസുകള്‍: ബംഗളൂരു, ഭോപാല്‍, ഭുവനേശ്വര്‍, ചെന്നൈ, കംഗ്‌റ, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ഷില്ലോങ്, ശ്രീനഗര്‍, ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോദ്പുര്‍, ന്യൂഡല്‍ഹി, പട്‌ന, റായ്ബറേലി.
കണ്ണൂര്‍ കേന്ദ്രത്തിലെ പ്രോഗ്രാമുകള്‍: ബി.ഡിസ്- ഫാഷന്‍ ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍; ബി.എഫ്.ടെക്. എം.ഡിസ്., എം.എഫ്.എം. പ്ലസ്ടു പരീക്ഷ കേരളത്തില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കണ്ണൂരിലെ ഡൊമിസൈല്‍ വിഭാഗ സീറ്റിന് അര്‍ഹതയുണ്ട്. അപേക്ഷാസമയത്ത് താത്പര്യം അറിയിക്കണം.
യു.ജി.: ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.), ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടെക്.): ഫാഷന്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, അക്‌സസറി ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. പ്രോഗ്രാം. പ്ലസ്ടു/തത്തുല്യ പരീക്ഷ നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ തുടങ്ങിയവ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
അപ്പാരല്‍ പ്രൊഡക്ഷന്‍ ബി.എഫ്.ടെക്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍, നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടുതല പരീക്ഷ (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ഉള്‍പ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങള്‍ പഠിച്ച്) ജയിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിനു തുല്യമെന്ന് അംഗീകരിച്ച ചില വിദേശയോഗ്യത ഉള്ളവര്‍ക്കും (ബി.എഫ്.ടെക്കിന് വിഷയ വ്യവസ്ഥകള്‍ ഉണ്ടാകും) അപേക്ഷിക്കാം.
പി.ജി.: മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം.), മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എം.എഫ്.ടെക്.). വിവിധ പ്രോഗ്രാമുകളിലായി ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി.ഇ./ബി.ടെക്. ബിരുദം, നിഫ്റ്റില്‍നിന്നും ബി.എഫ്.ടെക്., നിഫ്റ്റ്/എന്‍.ഐ.ഡി.യില്‍നിന്നും കുറഞ്ഞത് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ തുടങ്ങിയവ നേടിയവര്‍ക്ക് അപേക്ഷിക്കാം.
ഗവേഷണപ്രോഗ്രാമുകളിലേക്ക് പ്രായപരിധിയില്ല
പ്രവേശനപരീക്ഷ: ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. രാജ്യത്ത് 60 പരീക്ഷാകേന്ദ്രങ്ങളിലായി ഫെബ്രുവരി അഞ്ചിനാണ് യു.ജി/പി.ജി പ്രവേശന പരീക്ഷ.
വിശദവിവരങ്ങള്‍ക്ക്: https://exams.nta.ac.in/NIFT/
Content Highlights: NIFT 2024, Application, National Institute of Fashion Technology, fashion designing
Published: 06 Dec 2023, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented