നാഷണൽ ഹെൽത്ത് മിഷൻ സന്നദ്ധപ്രവർത്തകരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നു. പരിശീലനം, താമസസൗകര്യം, പ്രതിഫലം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭ്യമാക്കും. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലെ ഐ.സി.യു. വിഭാഗങ്ങളിലുമായിരിക്കും ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നത്.
ആവശ്യമുള്ളവർക്ക് പ്രത്യേക ഐ.സി.യു. പരിശീലനവും നൽകും. രജിസ്റ്റർ ചെയ്യുന്നവരുടെ ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കി ഡി.എം.ഒ. വഴി എൻ.എച്ച്.എം. ജില്ലാ പ്രോജക്ട് മാനേജർമാരായിരിക്കും നിയമനം നൽകുന്നത്.
വിദ്യാഭ്യാസയോഗ്യത അനുസരിച്ച് മൂന്ന് കാറ്റഗറികളിലാണ് തിരഞ്ഞെടുപ്പ്. covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ എൻ.എച്ച്.എം ജില്ലാ ഓഫീസുകളിൽനിന്ന് ലഭിക്കും.
Content Highlights: National Health Mission invites volunteers for covid brigade
Published: 26 Aug 2020, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented