നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

To advertise here,

ഏപ്രില്‍ 26മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മെയ് 19 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പ്രായപരിധി- 21 മുതല്‍ 32 വരെ

അപേക്ഷ ഫീസ്- ജനറല്‍, ഇഡബ്യുഎസ്, ഒബിസി വിഭാഗത്തിന് 800 രൂപയാണ് അപേക്ഷ ഫീസ് ഇതോടൊപ്പം നികുതിയും ഉണ്ടായിരിക്കും. എസ്‌സി,എസ്ടി പിഡബ്യുഡി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ് ഇതോടൊപ്പം നികുതിയും ഉണ്ടായിരിക്കും.

തിരഞ്ഞെടുപ്പ് രീതി- രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയും പിന്നീട് വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും.കൂടാതെ, ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത കൂടുതല്‍ വിലയിരുത്തുന്നതിനായി ബാങ്ക് ഒരു സൈക്കോമെട്രിക് ടെസ്റ്റോ ഗ്രൂപ്പ് ഡിസ്‌കഷനോ നടത്തിയേക്കാം. ഓണ്‍ലൈന്‍ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. സാധാരണയായി ലഭ്യമായ ഒഴിവുകളുടെ എണ്ണത്തിന്റെ 5 മുതല്‍ 15 ഇരട്ടി വരെ, എത്ര ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് വിളിക്കണമെന്ന് ബാങ്ക് തീരുമാനിക്കും.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://nabfid.org/