ആലപ്പുഴ: അറുപതു വയസ്സു പൂര്‍ത്തിയായി സര്‍വകലാശാലകളില്‍നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടും കരാറടിസ്ഥാനത്തില്‍ അധ്യാപകരായി തുടരുന്നവര്‍ ഏറെ. വിരമിക്കല്‍പ്രായം 60 അല്ലെങ്കിലും അനധ്യാപകരും യൂണിവേഴ്‌സിറ്റികളില്‍ തുടരുന്നു. പ്രൊഫസര്‍മാരില്‍ കൂടുതല്‍പ്പേര്‍ കേരള, കൊച്ചി സര്‍വകലാശാലകളിലാണ്; 12 വീതം റിട്ട. പ്രൊഫസര്‍മാര്‍ക്കാണ് അവിടെ തുടര്‍ച്ചയായി കരാര്‍നിയമനം നല്‍കിയിരിക്കുന്നത്. എം.ജി. സര്‍വകലാശാല-മൂന്ന്, കാലിക്കറ്റ്-നാല്, സംസ്‌കൃത സര്‍വകലാശാല-നാല് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിയമനം.
മലയാളം സര്‍വകലാശാലയില്‍ പി.എ. മുതല്‍ സെക്ഷന്‍ ഓഫീസര്‍വരെയുള്ള തസ്തികകളില്‍ വിരമിച്ച ഏഴുപേരെ വര്‍ഷങ്ങളായി തുടര്‍ച്ചയായി നിയമിക്കുകയാണ്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫീസര്‍ മുതല്‍ ഡയറക്ടര്‍ വരെയുള്ള 11 തസ്തികകളില്‍ ഒരേയാളുകള്‍ക്കു തന്നെ വര്‍ഷങ്ങളായി കരാര്‍നിനിയമനം തുടരുന്നു.
സര്‍വകലാശാലാ പ്രൊഫസറായി വിരമിക്കുന്നവര്‍ക്ക് ലക്ഷത്തിലേറെ രൂപ പെന്‍ഷനുണ്ട്. ഇതിനു പുറമേയാണ് മാസം 30,000 മുതല്‍ 70,000 വരെ രൂപ ശമ്പളത്തില്‍ കരാര്‍നിയമനം നല്‍കുന്നത്.
വിഷയവിദഗ്ധരെ കിട്ടാനില്ലെന്ന ന്യായമാണ് ഇതിന് ന്യായമായി അധികൃതര്‍ പറയുന്നത്. 70-76 വയസ്സുള്ളവരാണ് കരാറില്‍ തുടരുന്നവരില്‍ പലരും.
Content Highlights: Numerous retired professors continue working in Kerala universities on contract basis after official
Published: 28 Dec 2024, 09:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented