തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. 

To advertise here,

അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യുടെ അടുത്തലക്കത്തിലുണ്ടാകും.