ജാമിയ മിലിയ ഇസ്‌ലാമിയ റെസിഡൻഷ്യൽ കോച്ചിങ് അക്കാദമി (ജെ.എം.ഐ.-ആർ.സി.എ.) വനിതകൾ, ന്യൂനപക്ഷ, പട്ടികജാതി-വർഗ വിഭാഗങ്ങൾ എന്നിവർക്കായി 2025-ലെ സിവിൽ സർവീസസ് (പ്രിലിമിനറി കം മെയിൻസ്) സൗജന്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ന്യൂഡൽഹി ജാമിയ മിലിയ സർവകലാശാല സെൻറർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ്ങിന്റെ കീഴിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. ഹോസ്റ്റൽ സൗകര്യം ലഭിക്കും.

To advertise here,

ജനറൽ സ്റ്റഡീസ്, എത്തിക്സ്, സി.എസ്.എ.ടി., തിരഞ്ഞെടുത്ത ഓപ്ഷണൽ പേപ്പറുകൾ എന്നിവയുടെ ക്ലാസുകൾ; ടെസ്റ്റ് പരമ്പര, ഉത്തരങ്ങളുടെ വിലയിരുത്തൽ, ചർച്ചകൾ, ഉപന്യാസരചനാപരിശീലനം (പാഠ്യപദ്ധതിയുടെ ഭാഗമായുള്ളത്) മുതലായവ ഉൾപ്പെടും.സിവിൽ സർവീസസ് മെയിൻപരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്ക് മോക് അഭിമുഖങ്ങൾ, കറൻറ്്‌ അഫയേഴ്സ്/ആവശ്യമായ മറ്റ് ക്ലാസുകൾ എന്നിവയും അക്കാദമി നടത്തും.

പ്രിലിമിനറിക്കുള്ള ടെസ്റ്റ് പരമ്പര 2025 ജനുവരി-ഏപ്രിൽ കാലയളവിലും മെയിൻസിനുള്ളവ, 2025 ജൂൺ-സെപ്റ്റംബർ കാലയളവിലും ആയിരിക്കും.അപേക്ഷകർ ഇതിനകം ബിരുദം ലഭിച്ച 2025-ൽ സിവിൽ സർവീസസ് പരീക്ഷ അഭിമുഖീകരിക്കാൻ അർഹതയുള്ളവരാകണം.അപേക്ഷ www.jmicoe.in വഴി ജൂൺ 19 വരെ നൽകാം. പ്രവേശനപരീക്ഷ വിദ്യാർഥികൾക്കു ലഭിക്കുന്ന സൗകര്യങ്ങൾ, നൽകേണ്ട ഫീസ് തുടങ്ങിയവയുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.