
ഇന്ത്യന്‍ ടെക്കികള്‍ ആവേശത്തോടെ സ്വീകരിക്കുന്ന തൊഴില്‍ സ്ഥാപനമാണ് ഇന്‍ഫോസിസ്. കരിയര്‍ ഗ്രാഫില്‍ മെച്ചപ്പെട്ടൊരു പേര് നല്‍കാന്‍ ഈ സ്ഥാപനത്തിന് സാധിക്കും. ഇപ്പോഴിതാ അതേ സ്ഥാപനത്തിലെ തൊഴിലനോടൊപ്പം ബൈക്ക് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവാണ് ശ്രദ്ധ നേടുന്നത്. ബെംഗളൂരു സ്വദേശിനിയായ ചാര്‍മിഖ നഗല്ലയാണ് ഈ യുവാവിനെ കുറിച്ച് ലിങ്ക്ഡ്ഇന്നില്‍ കുറിപ്പ് പങ്കുവെച്ചത്
വളരെ കോര്‍പ്പറേറ്റ് ഭാഷയില്‍ സംസാരിച്ച് തുടങ്ങിയ ടാക്‌സി ഡ്രൈവര്‍ അത്ഭുതപ്പെടുത്തിയെന്നും പിന്നീട് തിരക്കിയപ്പോഴാണ് ഇന്‍ഫോസിസിലെ കരാര്‍ ജീവനക്കാരനാണെന്ന് അറിയുന്നതെന്നും യുവതി പറയുന്നു. വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് പകരം ടാക്‌സി ഓടിയാല്‍ കുറച്ച് പേരെ പരിചയപ്പടാം എന്നോര്‍ത്തിട്ടാണ് യുവാവ് ഈ ജോലി തിരഞ്ഞെടുത്തത്. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളും ഒഴിവുദിനങ്ങളും ഇത്തരത്തില്‍ യുവാവ് ചെലവിടാറുണ്ട്. റൂമില്‍ വെറുതെയിരിക്കുന്നതിനും നല്ലതാണ് ഈ ബൈക്ക് ടാക്‌സി ജോലിയെന്ന് യുവാവ് പറയുന്നു.
ബൈക്ക് ടാക്‌സി ഓടിക്കുന്ന മൈക്രോസോഫ്റ്റ് ജീവനക്കാരനെയും സമാന രീതിയില്‍ പരിചയപ്പെട്ടതായി യുവതി പറയുന്നുണ്ട്.ഏകാന്തയെ മറികടക്കാനായിട്ടാണ് യുവാക്കള്‍ ഇത്തരം ചെറുവരുമാനത്തെ കാണുന്നതെന്നാണ് യുവതിയുടെ നിരീക്ഷണം.
യുവതിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരെത്തി. ചിലര്‍ യുവതിയുടെ ഏകാന്തത പരാമര്‍ശം ശരിവെച്ചു. ഇത്തരത്തില്‍ നിരവധി യുവാക്കള്‍ ചെറുവരുമാന സ്രോതസുകള്‍ ഉണ്ടാക്കാറുണ്ടെന്ന് ചിലര്‍ പറഞ്ഞു.
Content Highlights: Infosys Employee`s Side Hustle: Bike Taxi Driver
Published: 07 Apr 2025, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented