
പ്രതീകാത്മക ചിത്രം | Illustration: Lijeesh Kakkur
ന്യൂഡൽഹി: സേനകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളുറപ്പാക്കാൻ ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം. ടെറിട്ടോറിയൽ ആർമിയുടെ ഹോം ആൻഡ് ഹേർത്തിലേക്കുള്ള (എച്ച് ആൻഡ് എച്ച്) ഇൻഫൻട്രി ബറ്റാലിയനുകളിലേക്കുള്ള അധിക ഒഴിവുകളുടെ എണ്ണം കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു.
11 എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽ എട്ടെണ്ണം ജമ്മു-കശ്മീരിലും മൂന്നെണ്ണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ്. ഈ ബറ്റാലിയനുകളിലുണ്ടാകുന്ന മൊത്തം ഒഴിവുകളിൽ ഒരുവിഭാഗം വനിതകൾക്കായി നീക്കിവെക്കാനാണ് തീരുമാനം. പത്ത് സൈനികരടങ്ങുന്നതാണ് ബറ്റാലിയനുകളിലെ ഒരു സെക്‌ഷൻ. ഇതനുസരിച്ച് എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽമാത്രം 750 മുതൽ 1000 വരെ സൈനികരുണ്ടാവും. ഇതിൽ നിശ്ചിതശതമാനം വനിതകൾക്ക് നീക്കിവെക്കും.
രഹസ്യാന്വേഷണശേഖരണം, റോഡുനിർമാണം, പ്രകൃതിദുരന്തമേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങി ബഹുമുഖപ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രധാനചുമതലകൾ. പുരുഷന്മാർക്കുള്ള തിരഞ്ഞെടുപ്പ് നടപടികളായിരിക്കും വനിതകൾക്കും.
18-നും 42-നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് നിയമനം നൽകുക. നിലവിൽ 65 ടെറിട്ടോറിയൽ യൂണിറ്റുകളിലായി 50,000 സൈനികരാണുള്ളത്.
Content Highlights: Historic Move: Indian Army to recruit women into Territorial Army battalions for the first time; Seats reserved in J&K, Northeast H&H battalions.
Published: 17 Nov 2025, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented