ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 170 അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiancoastguard.cdac.in വഴി അപേക്ഷിക്കാവുന്നതാണ്.
ജനറല്‍ ഡ്യൂട്ടി(GD)
- പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥര്‍ക്കോ 5 വര്‍ഷത്തെ ഇളവ്)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. പ്ലസ് ടു വരെയോ ഇന്റര്‍മീഡിയറ്റ് വരെയോ ഉള്ള ക്ലാസുകളില്‍ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും വിഷയങ്ങളായി പഠിച്ചിരിക്കണം.
ടെക്നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്)
- പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ഇളവ്)
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദം.
ജൂലായ് 23 വരെ അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും 300 രൂപയാണ് അപേക്ഷ ഫീസ് (SC/ST വിഭാഗക്കാര്‍ക്ക് ഫീസില്ല)
ശമ്പള ഘടന
- അസിസ്റ്റന്റ് കമാന്‍ഡന്റ്: 56,100 രൂപ
- ഡെപ്യൂട്ടി കമാന്‍ഡന്റ്: 67,700 രൂപ
- കമാന്‍ഡന്റ് (JG): 78,800 രൂപ
- കമാന്‍ഡന്റ്: 1,23,100 രൂപ
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: joinindiancoastguard.cdac.in
Content Highlights: 170 Indian Coast Guard Assistant Commandant Jobs
Published: 09 Jul 2025, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented