അഗ്‌നിവീര്‍ ഒഴിവുകള്‍ വര്‍ഷം ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന. ഏകദേശം 1.8 ലക്ഷം സൈനികരുടെ കുറവ് പരിഹരിക്കുന്നതിനായി, നിലവിലെ 45,000-50,000 ഒഴിവുകളില്‍നിന്ന് ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികമായി ഉയര്‍ത്താനാണ് കരസേന പദ്ധതിയിടുന്നത് എന്നാണ് വിവരം.
2020, 2021 എന്നീ വര്‍ഷങ്ങളിലെ കോവിഡ് മഹാമാരിയുടെ സമയത്ത് കരസേന സൈനിക റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ഓരോ വര്‍ഷവും 60,000-65,000 സൈനികരാണ് വിരമിച്ചിരുന്നത്. അഗ്‌നിപഥ് പദ്ധതി ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇത്.
2022 ജൂണ്‍ 14-ന് അഗ്‌നിപഥ് പദ്ധതി ആരംഭിച്ചപ്പോള്‍, നാല് വര്‍ഷത്തേക്കായിരുന്നു റിക്രൂട്ട്‌മെന്റ്. ആ വര്‍ഷം കര, നാവിക, വ്യോമ സേനകളിലേക്കായി ഏകദേശം 46,000 ഒഴിവുകളാണ് അനുവദിച്ചത്.
ഇതില്‍ 40,000 ഒഴിവുകള്‍ കരസേനയ്ക്കും ബാക്കിയുള്ളവ നാവിക, വ്യോമ സേനകള്‍ക്കുമായിരുന്നു.
അന്നത്തെ പദ്ധതികള്‍ അനുസരിച്ച്, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കരസേനയിലേക്കുള്ള അഗ്‌നിവീര്‍മാരുടെ എണ്ണം ഘട്ടംഘട്ടമായി 1.75 ലക്ഷം വരെയായി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്മെന്റ് കണക്കുകളും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 28,700 ആയി ഉയര്‍ത്താനും പദ്ധതിയുണ്ടായിരുന്നു.
അഗ്‌നിപഥ് പദ്ധതി പ്രകാരം 2022-ല്‍ പരിമിതമായ എണ്ണം സൈനികരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടും, ഓരോ വര്‍ഷവും 60,000-65,000 സൈനികര്‍ വിരമിക്കുന്നത് തുടര്‍ന്നു.
ഇത് വര്‍ഷം തോറും 20,000-25,000 സൈനികരുടെ അധിക കുറവിന് കാരണമായി. നിലവില്‍, സൈനികരുടെ കുറവ് ഏകദേശം 1.8 ലക്ഷമാണ്.
വിരമിക്കുന്ന സൈനികരെയും 2026 ഡിസംബര്‍ മുതല്‍ പിരിഞ്ഞുപോകാന്‍ സാധ്യതയുള്ള അഗ്‌നിവീര്‍മാരുടെ എണ്ണവും കണക്കിലെടുത്ത്, ഈ വര്‍ഷം മുതല്‍ അഗ്‌നിവീരന്മാരുടെ റിക്രൂട്ട്മെന്റിനായി വര്‍ഷം തോറും ഏകദേശം 1 ലക്ഷം അധിക ഒഴിവുകള്‍ പ്രഖ്യാപിക്കാനാണ് കരസേന ആലോചിക്കുന്നത്.
നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനായി, എല്ലാ റെജിമെന്റല്‍ കേന്ദ്രങ്ങളിലെയും പരിശീലന അടിസ്ഥാനസൗകര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും അധിക ഒഴിവുകള്‍ പ്രഖ്യാപിക്കുക.
Content Highlights: Indian Army plans to raise Agniveer vacancies from 45-50k to over 1 lakh annually to address the shortage of 1.8 lakh personnel. Learn more about the Agnipath scheme updates.
Published: 26 Nov 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented