ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 676 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ വിവിധ ജില്ലകളിലായി പത്ത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ബാങ്കിന്റെ വിവിധ ഓഫീസ്/ഡിപ്പാർട്ട്മെന്റ്/യൂണിറ്റുകളിലായിരിക്കും നിയമനം. വാർഷികശമ്പളം: 6.14 - 6.50 ലക്ഷം രൂപ.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽനേടിയ ബിരുദം (എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാവും). അപേക്ഷകർക്ക് കംപ്യൂട്ടർ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായം: 20-25 വയസ്സ്. അപേക്ഷകർ 2000 മേയ് രണ്ടിനുമുൻപോ 2005 മേയ് ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവുലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.idbibank.in/ കാണുക. അവസാനതീയതി: മേയ് 20.
Content Highlights: IDBI Bank Junior Manager Recruitment - 676 Vacancies
Published: 14 May 2025, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented