
തിരുവനന്തപുരം: കേരള ഭരണ സര്‍വീസിലേക്ക് ഗസറ്റഡ് ഓഫീസര്‍മാര്‍ക്കുള്ള വിഭാഗത്തില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഒഴിവാക്കിയ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് നടപടികളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് വിധിയില്‍ പറയുന്നു.
ഫെബ്രുവരിയില്‍ നടത്തിയ പ്രാഥമികപരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാനവട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് വിധിയുണ്ടായത്.
അപേക്ഷ നല്‍കിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വ്യവസ്ഥകള്‍ക്ക് വിധേയമായി പരീക്ഷയെഴുതാന്‍ പി.എസ്.സി. അനുവദിച്ചിരുന്നതായി ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു. അതിനാല്‍ പുതിയ പരീക്ഷ നടത്തേണ്ടതില്ല. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ അവരുടെ ഫലംകൂടി ഉള്‍പ്പെടുത്തിയാകും പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Content Highlights: HC ordered to include higher secondary teachers in KAS
Published: 21 Jul 2020, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented