
കൊച്ചി: ഹിന്ദുസ്ഥാൻ യൂണീലിവറിന്റെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മേധാവി എത്തുകയാണ്. എന്നാൽ, പ്രിയാ നായരെ പോലെ അധികംപേർ ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികളുടെ തലപ്പത്ത് ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ 200 കമ്പനികളുടെ നിരയിൽ (നിഫ്റ്റി 200) വനിതകൾ എംഡിയും സിഇഒയുമായുള്ളത് വെറും ഒൻപത് എണ്ണത്തിൽ മാത്രം. നിഫ്റ്റി 50 കമ്പനികളിൽ ഇത് വെറും രണ്ടും നിഫ്റ്റി 100 കമ്പനികളിൽ മൂന്നുമാണുള്ളത്. ‘നിഫ്റ്റി 500’ സൂചികയെടുത്താൽ എംഡിയും സിഇഒയുമായ സ്ത്രീകളുടെ എണ്ണം 24 മാത്രമാണ്. അതായത് അഞ്ച് ശതമാനത്തിനും താഴെ.
കമ്പനികളുടെ തലപ്പത്ത് സ്ത്രീകളുടെ സാന്നിധ്യം ശക്തമാക്കുമെന്ന് പല കമ്പനികളും പറയുന്നെങ്കിലും കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ എടുത്താൽ കാര്യമായ മുന്നേറ്റം കാണിക്കാനില്ല. 2015-16 സാമ്പത്തിക വർഷത്തിലാണ് സ്ത്രീസാന്നിധ്യം ഉയർന്ന നിലയിൽ കാണുന്നത്. അന്ന് ‘നിഫ്റ്റി 200’ കമ്പനികളിൽ 12 എണ്ണത്തിലാണ് സ്ത്രീകൾ തലപ്പത്തുണ്ടായിരുന്നത്. പിന്നീട് ഒരിക്കലും ഈ കണക്ക് ഭേദിച്ചില്ല.

മുൻഗണനാ സാധ്യതകളുള്ള സ്ത്രീകളെ നിലനിർത്താനും പിന്തുണയ്ക്കാനുമുള്ള നയങ്ങളുടെ അഭാവമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ മാർക്കറ്റിങ്, എച്ച്ആർ അല്ലെങ്കിൽ ബ്രാൻഡിങ് പോലുള്ള ജോലികളിലാണ് സ്ത്രീകൾ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ പലപ്പോഴും സിഇഒ റോളിലേക്കുള്ള നേരിട്ടുള്ള വഴികളല്ല.
Content Highlights: Gender Gap in Executive Leadership: Women Still Underrepresented at the Top of Companies
Published: 15 Jul 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented