ഋതുപര്‍ണയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഡോക്ടറാകുകയെന്നത്. അതിനായി അവള്‍ കഠിനമായി പരിശ്രമിച്ചു. എംബിബിഎസ്സിന് മെറിറ്റില്‍ പ്രവേശനം നേടുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയ ഋതുവിന് പക്ഷേ ആ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. നീറ്റിലൂടെ പ്രവേശനം ലഭിക്കാതായതോടെ അവള്‍ യുപിഎസ്‌സി പരീക്ഷയിലേക്കായി ശ്രദ്ധ. എന്നാല്‍ പിന്നീട് പിതാവിന്റെ ഉപദേശം അവളുടെ ജീവിതം മാറ്റിമറിക്കുന്നതായിരുന്നു.
ബെംഗളൂരു സ്വദേശിനിയാണ് ഋതുപര്‍ണ കെ.എസ്. എംബിബിഎസ് എന്ന സ്വപ്‌നം കൈയെത്തും ദൂരത്ത് നഷ്ടമായ ഋതുപര്‍ണയോട് എഞ്ചിനീയറിങ്ങിന് പോകാനാണ് പിതാവ് പറഞ്ഞത്. തുടര്‍ന്ന് സിഇടി വഴി മംഗളൂരുവിലെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്‌സിന് പ്രവേശനം നേടി. പഠനവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി 20-ാം വയസില്‍ 72.3 ലക്ഷം രൂപ വാര്‍ഷികശമ്പളത്തോടെയാണ് ഋതുപര്‍ണ റോള്‍സ് റോയ്‌സില്‍ ജോലിക്ക് ചേര്‍ന്നിരിക്കുന്നത്.
മംഗളൂരുവിലെ സെന്റ് ആഗ്നസ് സ്‌കൂളിലാണ് ഋതുപര്‍ണ പഠിച്ചത്. സഹ്യാദ്രി കോളേജില്‍ നിന്ന് 2022-ല്‍ പഠനം പൂര്‍ത്തിയാക്കിയ ഋതുപര്‍ണ റോള്‍സ് റോയ്‌സിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. ആറാം സെമസ്റ്റര്‍ മുതല്‍ എട്ടുമാസക്കാലമായിരുന്നു ഇന്റേണ്‍ഷിപ്പ്. പിന്നീട് 39.6 ലക്ഷം രൂപ വാര്‍ഷികശമ്പളത്തില്‍ ഋതുപര്‍ണയ്ക്ക് അവിടെ ജോലി വാഗ്ദാനം ലഭിച്ചു. എന്നാല്‍ പിന്നീട് ഋതുപര്‍ണയുടെ ഇന്റേണ്‍ഷിപ്പ് കാലത്തെ മികച്ച പ്രകടനം പരിഗണിച്ച് റോള്‍സ് റോയ്‌സ് തുടക്കശമ്പളം 72.3 ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു.
കഠിനമായിരുന്നു ഋതുപര്‍ണയുടെ ഇന്റേണ്‍ഷിപ്പ് കാലത്തെ ജീവിതം. ഒരുവശത്ത് പഠനവും മറുവശത്ത് ഇന്റേണ്‍ഷിപ്പും ഒരു കുറവുമില്ലാതെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഋതുപര്‍ണയ്ക്ക് സാധിച്ചു. രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലാണ് റോള്‍സ് റോയ്‌സിനുവേണ്ടി ഋതുപര്‍ണ ജോലി ചെയ്തത്.
ഏഴാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയശേഷം യുഎസ്സിലെ ടെക്‌സാസിലുള്ള റോള്‍സ് റോയ്‌സിന്റെ ജെറ്റ് ഡിവിഷനിലേക്ക് പോകാനൊരുങ്ങുകയാണ് ഋതുപര്‍ണ ഇപ്പോള്‍. ജെറ്റ് ഡിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരി കൂടിയായിരിക്കുകയാണ് ഇപ്പോള്‍ ഋതുപര്‍ണ.
Content Highlights: Disappointed by NEET, Bengaluru girl lands Rs 72 lakh job at Rolls‑Royce
Published: 18 Jul 2025, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented