
എന്‍.ടി.പി.സിയില്‍ 280 എന്‍ജിനീയറിങ് എക്സിക്യുട്ടീവ് ട്രെയിനി ഒഴിവ്. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗക്കാര്‍ക്കാണ് അവസരം. നിയമനം വിവിധ പ്ലാന്റിലോ പ്രോജക്ടിലോ ആയിരിക്കും. അപേക്ഷിക്കാനാകുന്ന ബന്ധപ്പെട്ട വിഷയങ്ങള്‍ ചുവടെ.
ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/ പവര്‍ ഇലക്ട്രോണിക്സ്/ പവര്‍ എന്‍ജിനീയറിങ്.
മെക്കാനിക്കല്‍: മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ തെര്‍മല്‍/ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/ പവര്‍ എന്‍ജിനീയറിങ്.
ഇലക്ട്രോണിക്: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് പവര്‍/ പവര്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്.
ഇന്‍സ്ട്രുമെന്റേഷന്‍: ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ (എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം) എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. അല്ലെങ്കില്‍ എ.എം.ഐ.ഇ. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ntpc.co.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂണ്‍ 10.
Content Highlights: Engineering Executive vacancy in NTPC, apply now
Published: 31 May 2021, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented