നിരന്തരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ സ്‌ക്രോള്‍ ചെയ്യുന്നവരെയാണ് ഡൂം-സ്‌ക്രോളര്‍മാര്‍ എന്ന് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ധാരാളം സമയം ചെലവഴിക്കുന്നവരായിരിക്കും ഇവര്‍. മങ്ക് എന്റര്‍ടൈന്‍മെന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ വിരാജ് ഷേത്ത്, തങ്ങളുടെ കമ്പനിക്ക് ഒരു 'ഡൂം-സ്‌ക്രോളറെ' ആവശ്യമുണ്ടെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഈ ജോലിക്ക് അപേക്ഷിക്കുന്നയാള്‍ ഒരു ദിവസം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഇന്‍സ്റ്റാഗ്രാം സ്‌ക്രോള്‍ ചെയ്യുന്ന ആളായിരിക്കണം. ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളില്‍ പ്രാവീണ്യം നിര്‍ബന്ധമാണ്. അപേക്ഷകന് സോഷ്യല്‍ മീഡിയയില്‍ നല്ല അറിവും ക്രിയേറ്റര്‍ കള്‍ച്ചറിനോട് അടങ്ങാത്ത താല്‍പ്പര്യവും ഉണ്ടായിരിക്കണം. റെഡ്ഡിറ്റിലെ 'ഇന്‍സ്റ്റാസെലിബ്‌സ് ഗോസിപ്പ്' കമ്മ്യൂണിറ്റിയിലും അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കണം.
'മങ്ക്-ഇ-യില്‍ ഡൂം-സ്‌ക്രോളര്‍മാരെ നിയമിക്കുന്നു. എന്ന തലക്കെട്ടോടെയാണ് വിരാജ് പോസ്റ്റ് പങ്കുവെച്ചത്. Doom scroller എന്ന തലക്കെട്ടോടെ careers@monk-e.in എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക. ഇമെയിലിന്റെ ഉള്ളടക്കത്തില്‍ നിങ്ങളുടെ വ്യക്തിത്വവും നര്‍മ്മബോധവും പ്രകടമാക്കുക. ഇതിനായി ചാറ്റ്ജിപിടി ഉപയോഗിക്കരുത്'- ഷേത്ത് പോസ്റ്റില്‍ പറയുന്നു.
ഡൂം-സ്‌ക്രോളിംഗ് നടത്തുന്നതും ക്രിയേറ്റര്‍ ലോകത്തെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും ഈ ജോലിയുടെ ഭാഗമാണെന്ന് ഷേത്ത് പോസ്റ്റില്‍ പറയുന്നു.
മുംബൈ ആസ്ഥാനമാക്കിയുള്ള ഈ ജോലി ഒരു ഫുള്‍-ടൈം തസ്തികയാണ്. ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. പലരും അമ്പരപ്പോടെയാണ് ഈ പോസ്റ്റിനെ വരവേറ്റത്. ഇത് സത്യമാണോ, ശരിക്കും ഉള്ളതാണോ തുടങ്ങിയ ചോദ്യങ്ങള്‍ കമന്റ് ബോക്‌സില്‍ ഉയര്‍ന്നു. ചിലരാകട്ടെ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് അറിയിച്ചു.
Content Highlights: Monk Entertainment seeks a full-time Doomscroller
Published: 25 Aug 2025, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented