ജീവനക്കാർക്ക് അവരുടെ തൊഴിലിടത്തിലെ ആശങ്കകളും പ്രശ്നങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു ഇടമായി മാറിയിട്ടുണ്ട് റെഡ്ഡിറ്റ്. സമാനമായൊരു, കുറിപ്പാണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നുന്നത്. ഒരു സ്റ്റാർട്ടപ്പിൽ ചെലവഴിച്ച ഏതാനും മാസങ്ങൾക്കിടെ സിഇഒയുടെ ഭാഗത്തുനിന്ന് തുടർച്ചയായി നേരിടേണ്ടിവന്ന ഉപദ്രവങ്ങളെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പ് സിഇഒയിൽ നിന്ന് വളരെ മോശം അനുഭവം നേരിട്ടതായാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഏഴ് മാസത്തോളം തന്നെ മാനസികമായി പീഡിപ്പിച്ചു. ശ്വാസംമുട്ടി തളർന്നുവീണ താൻ ആശുപത്രിയിലാകുന്ന സ്ഥിതിപോലുമുണ്ടായി. രാജി വെച്ചതിന് ശേഷവും കമ്പനിയും എച്ച്ആറും അവരുടെ പ്രതികാര മനോഭാവം തുടർന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

ജൂനിയർ ഡാറ്റാ സയന്റിസ്റ്റ് ആയിട്ടായിരുന്നു സ്റ്റാർട്ടപ്പിൽ ജോയിൻ ചെയ്തത്. യാഥാർഥ്യബോധമില്ലാത്ത സമയപരിധികൾ സിഇഒ നിശ്ചയിക്കുമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യവും നേരിട്ട് അദ്ദേഹത്തോട് വിശദീകരിക്കാൻ ഇയാൾ ആവശ്യപ്പെടുമായിരുന്നു. പറയുന്ന കാര്യങ്ങളിൽ സാങ്കേതികമായി അദ്ദേഹത്തിന് മനസ്സിലാകാത്ത എന്തുണ്ടെങ്കിലും അദ്ദേഹം പൊട്ടിത്തെറിക്കുമായിരുന്നു. 

തുടർച്ചയായ ഏഴ് മാസത്തോളം 12-14 മണിക്കൂർ വരെ ജോലി ചെയ്തു. ഇക്കാലങ്ങളിൽ വെറും രണ്ട് ദിവസം മാത്രമാണ് അവധി എടുത്തിട്ടുള്ളത്. എപ്പോഴും വിമർശനവും കുറ്റങ്ങളുമായിരുന്നു. ഉപദ്രവം സഹിക്കാനാകാതെ ഒടുവിൽ രാജി വെച്ചതായാണ് അദ്ദേഹം പറയുന്നത്. നിങ്ങളുടെ മാനസികാരോഗ്യം ഏതൊരു ശമ്പളത്തേക്കാളും എത്രയോ പ്രധാനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.