വിദേശത്ത് സ്വപ്നജീവിതം പടുത്തുയര്‍ത്താന്‍ പോവുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കുടിയേറുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. നല്ല ജീവിതം പ്രതീക്ഷിച്ച് കാനഡയിലേക്ക് കുടിയേറുന്നവര്‍ നിരവധിയാണ്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയത് തെറ്റായെന്ന് പറയുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവാവ്. ഹെഫ്റ്റി എഡി എന്ന റെഡിറ്റ് അക്കൗണ്ടില്‍ നിന്നാണ് വൈറലായിട്ടുള്ള പോസ്റ്റ് പ്രസിദ്ധികരിച്ചിട്ടുള്ളത്.
കാനഡയിലേക്ക് പോയ അനുഭവത്തെ തട്ടിപ്പ് എന്നാണ് യുവാവ് വിശേഷിപ്പിച്ചിട്ടുള്ളത്. കാനഡയില്‍ താന്‍ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ഇയാള്‍ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്
കാനഡയിലേക്ക് വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഇന്ത്യയില്‍ നിന്ന് പുറേത്തേക്ക് കടക്കാനായി ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ഒരു നേര്‍ചിത്രം നല്‍കാം. ഞാന്‍ കാനഡയിലാണ്. നിങ്ങള്‍ വിചാരിക്കുന്നത് പോലയല്ല കാര്യങ്ങളുടെ കിടപ്പ്. കാനഡ സര്‍ക്കാരും കോളേജുകളും ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളെ ബിസിനസായിട്ടാണ് കാണുന്നത്. ഒരിക്കല്‍ അവിടെ ചെന്നിറിങ്ങിയാല് നിങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് മനസിലാവും- യുവാവ് പറയുന്നു.
ഇന്ത്യയിലും സാധ്യതകളും മാര്‍ക്കറ്റും വലുതാവുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്, സാധ്യതകളെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വിജയം നേടാനാവും. സ്വന്തം നാട്ടില്‍ തന്നെ നല്ലൊരു ജീവിതം പണിതുയര്‍ത്താം. പാശ്ചാത്യ രാജ്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മായാലോകം തീര്‍ക്കുകയാണ് . ഇവിടെ വന്നാല്‍ മാത്രമേ സത്യം മനസിലാവുകയുള്ളു. കെണിയില്‍ ചാടരുത് ഇന്ത്യയില്‍ തന്നെ നില്ക്കൂ- യുവാവ് കുറിപ്പില്‍ പറയുന്നു.
യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. ഇത് വ്യാജമാണെന്നും അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കാനഡ പോലുള്ള രാജ്യങ്ങള്‍ ഉപകരിക്കുമെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ യുാവാവിന്റെ പോസ്റ്റ് സത്യമാണെന്ന് മറ്റൊരുകൂട്ടര്‍ പറഞ്ഞു.
Content Highlights: canada immigration reality Check
Published: 21 Mar 2025, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented